Bangalore: Fr. Dr. Jerry Kurian, Professor of Communications at the United Theological College, Bangalore and former Professor at the MSOT Seminary, Mulanthuruthy made a theological presentation on Public Witness at the 27th General Assembly of the National Council of Churches in India, held at St. John's Medical College, Bangalore from 25-28 April 2012. The delegation of the Jacobite Syrian Church was led by Mor Coorilos Geevarghese. Very Rev. Dr. Kuriakose Moolayil Corepiscopa, Fr. Jerry Kurian, Fr. Kuriakose Punnachalil, Fr. Jacob Joseph, Mrs. Molly George,Ms. Binu Mathew and others were part of the 18 member delegation of the Jacobite Church. V. Rev. Dr. Kuriakose Moolayil Corepiscopa and Ms. Binu Mathew were elected to the Executive Committee of the NCCI for the next four years.
![]()
Monday, April 30, 2012
കരിങ്ങാച്ചിറ കത്തീഡ്രലില്‍ മാര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍
കരിങ്ങാച്ചിറ: ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മാര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍ മെയ് 5, 6, 7 തീയതികളില്‍ നടക്കും.
അഞ്ചിന് 7.30ന് പ്രഭാത പ്രാര്‍ഥന, 8ന് കുര്‍ബാന, 9ന് കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രീഗോറിയോസ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് കൊടി ഉയര്‍ത്തും. തുടര്‍ന്ന് പള്ളിയങ്കണത്തിലും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനുസമീപത്തും നിര്‍മിച്ചിട്ടുള്ള കല്‍കുരിശുകളുടെ ശുദ്ധീകരണ സമര്‍പ്പണവും മെത്രാപ്പോലീത്ത നിര്‍വഹിക്കും. വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ഥനയും 7ന് സണ്ടേസ്‌കൂള്‍ വാര്‍ഷികവും വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടക്കും.
ഞായറാഴ്ച രാവിലെ 6.15ന് പ്രാര്‍ഥനയും 6.45ന് കുര്‍ബാനയും 8.30ന് സഖറിയാസ് മാര്‍ പോളികാര്‍പ്പസിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാനയും നടക്കും.
വൈകിട്ട് 4ന് പള്ളി ഉപകരണങ്ങള്‍ മേമ്പൂട്ടില്‍നിന്ന് ആഘോഷപൂര്‍വം കത്തീഡ്രലിലേക്ക് കൊണ്ടുപോകും. 6ന് സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് വടക്കേ ഇരുമ്പനം കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും തിരികെ പള്ളിയില്‍ എത്തിച്ചേര്‍ന്ന് ആശീര്‍വാദവും നടക്കും.
പ്രധാന പെരുന്നാള്‍ദിവസമായ തിങ്കളാഴ്ച രാവിലെ 6.30ന് പ്രഭാത പ്രാര്‍ഥന. 7ന് മിഖായേല്‍ റമ്പാന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന. 8.15ന് സെമിത്തേരിയില്‍ അനിദെ. 9ന് ആരംഭിക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ജോസഫ് മോര്‍ ഗ്രീഗോറിയോസ് പ്രധാന കാര്‍മികത്വം വഹിക്കും. 11.30ന് ആരംഭിക്കുന്ന നേര്‍ച്ചസദ്യ മെത്രാപ്പോലീത്ത ആശിവദിക്കും. വൈകിട്ട് 5.30ന് സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് ഇരുമ്പനം പുതിയറോഡ് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും നടക്കും. പ്രദക്ഷിണം തിരികെ കത്തീഡ്രലില്‍ എത്തി ആശിര്‍വാദത്തോടെ പെരുന്നാള്‍ സമാപിക്കും.
Sunday, April 29, 2012
ആരക്കുന്നം പള്ളിയില്‍ : ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
ആരക്കുന്നം: സെന്റ്‌ജോര്‍ജ്‌യാക്കോബായ സുറിയാനി പള്ളിയില്‍ വി. മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളിന് മെയ് ഒന്നിന് രാവിലെ 8.30ന് വികാരി ഫാ.മാത്യുപോള്‍ കാട്ടുമാങ്ങാട്ട് കൊടിഉയര്‍ത്തും. 6-ന് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് വിവിധ ദിവസങ്ങളില്‍ ഡിസ്ട്രിക്റ്റ് സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍, കുടുംബയൂണിറ്റുകളുടെ കലാപരിപാടികള്‍, ഫാ. യോഹന്നാന്‍ വേലിക്കകത്ത്, സിസ്റ്റര്‍ എസ്തീന എന്നിവര്‍ നയിക്കുന്ന ധ്യാനം എന്നിവ യഥാക്രമം നടക്കും.
മെയ് 5-ന് വൈകിട്ട് 4-ന് പ്രദക്ഷിണം പള്ളിയില്‍ നിന്ന് പുറപ്പെടും സമാപനദിവസമായ ആറാം തീയതി ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പെലീത്തയുടെ പ്രധാനകാര്‍മ്മികത്വത്തില്‍ കുര്‍ബ്ബാന. ഫാ. ഡാര്‍ലി എടപ്പാങ്ങട്ടില്‍ , ഫാ. ജേക്കമ്പ് ചിറ്റേത്ത് എന്നിവര്‍ സഹകാര്‍മ്മികരാകും. പുനര്‍ക്രമീകരണം ചെയ്ത സെമിത്തേരിയുടെ ആശീര്‍വാദം 11.30ന് ജോസഫ് മോര്‍ഗ്രിഗോറിയോസ് നിര്‍വഹിക്കും. തുടര്‍ന്ന് നേര്‍ച്ച സദ്യ ഉണ്ടാകും.
ശ്രേഷ്‌ഠ കാതോലിക്കാ ബാവ എം.എല്‍.എമാരെ അതൃപ്‌തി അറിയിച്ചു
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു യോഗം. എല്‍.ഡി.എഫ്: എം. എല്‍.എ. സാജു പോള്‍ ഒറ്റയ്‌ക്കാണ് ബാവായെ കാണാനെത്തിയത്.അടുത്ത കാലത്തായി സഭാ വിശ്വാസികള്‍ക്കുനേരെയുണ്ടാകുന്ന പോലീസ് മര്‍ദനവും വിശ്വാസികളെ അകാരണമായി ജാമ്യമില്ലാത്ത വകുപ്പില്‍പ്പെടുത്തി കേസില്‍ ഉള്‍പ്പെടുത്തുന്നതിലുള്ള പ്രതിഷേധവും ബാവ ജനപ്രതിനിധികളെ നേരിട്ടറിയിച്ചു. സഭയുടെ പള്ളികളില്‍ മറുവിഭാഗം പ്രശ്‌നങ്ങളുണ്ടാക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണെന്നും ഇത് സഭയ്‌ക്ക് അംഗീകരിക്കാന്‍ പ്രയാസമുണ്ടെന്നും എം.എല്‍.എമാരെ ബാവ അറിയിച്ചു. രണ്ടു മണിക്കൂറോളം യോഗം നീണ്ടു.
യാക്കോബായ എംഎല്‍എമാരെ വിളിച്ചുവരുത്തി ശ്രേഷ്ഠബാവ പ്രതിഷേധമറിയിച്ചു
യാക്കോബായ എംഎല്‍എമാരെ വിളിച്ചുവരുത്തി ശ്രേഷ്ഠബാവ പ്രതിഷേധമറിയിച്ചു

കോലഞ്ചേരി: യാക്കോബായ സഭയോട് സര്‍ക്കാര്‍ കാട്ടുന്ന നീതിനിഷേധത്തിലുള്ള പ്രതിഷേധം അറിയിക്കുവാന്‍ സഭയില്‍പ്പെട്ട എംഎല്‍എമാരെ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ വിളിച്ചുവരുത്തി. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ശനിയാഴ്ച ഉച്ചയ്ക്കുശേഷം നടന്ന യോഗത്തില്‍ മന്ത്രി അനൂപ് ജേക്കബ്,എംഎല്‍എമാരായ ബെന്നി ബഹനാന്‍, ടി.യു. കുരുവിള എന്നിവരും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ് എന്നിവരും എത്തിയിരുന്നു.
രണ്ടുമണിക്കൂറോളം നീണ്ട യോഗത്തില്‍ സഭയോട്, സര്‍ക്കാരിനുള്ള നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സര്‍ക്കാര്‍ അലംഭാവം തുടരുന്നപക്ഷം സഭ ശക്തമായ സമരപരിപാടികളുമായി രംഗത്തെത്തുമെന്ന് എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എല്‍ഡിഎഫ് ക്യാമ്പില്‍നിന്നുള്ള സാജുപോള്‍ എംഎല്‍എ യോഗംകഴിഞ്ഞാണ് ബാവയെ സന്ദര്‍ശിച്ചത്. ഇതേസമയം, രാജു എബ്രഹാം എംഎല്‍എ എത്തില്ലെന്ന് മുന്‍കൂര്‍ അറിയിച്ചിരുന്നുവത്രെ.
സര്‍ക്കാര്‍ സഭയ്ക്ക് അനുകൂലമല്ലാത്ത നിലപാട് പലയിടങ്ങളിലും എടുക്കുന്നതിലുള്ള പ്രതിഷേധം ബാവ എംഎല്‍എമാരെ അറിയിച്ചു. പഴന്തോട്ടം, മാമ്മലശ്ശേരി, മണ്ണത്തൂര്‍, കണ്ണ്യാട്ടുനിരപ്പ് പള്ളികളില്‍ സഭയെ ഭരണകര്‍ത്താക്കള്‍ അവഗണിച്ചതായി ബാവ പറഞ്ഞു. മൂവാറ്റുപുഴയില്‍ 4-ാം തിയതി ധര്‍ണാസമരം നടത്തുമെന്നും ശക്തമായ സമരപരിപാടികള്‍ തുടങ്ങുമെന്നും പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ശ്രേഷ്ഠ ബാവ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയത്.
Saturday, April 28, 2012
യാക്കോബായ സഭ എം എല്‍ എ മാരെ വിളിച്ചു വരുത്തി.
യാക്കോബായ സഭ സമുദായാംഗങ്ങളായ എം എല്‍ എമാരെ വിളിച്ച് വരുത്തി.ശ്രേഷ്ഠ കാതോലിയ്ക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ നിര്‍ദ്ദേശാനുസരണം മന്ത്രി അനൂപ് ജേക്കബിന് പുറമെ ടി യു കുരുവിള, ബെന്നി ബഹാന്നന്‍, സാജു പോള്‍,എന്നീ എം എല്‍എ മാരും സഭാ ആസ്ഥാനത്ത് എത്തി. യു. ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനും യോഗത്തില്‍ പങ്കെടുത്തു.സഭയ്ക്ക് നേരെ സര്‍ക്കാര്‍ അനീതി കാട്ടുന്നുവെന്ന് പറഞ്ഞ ശ്രേഷ്ഠ ബാവ സഭയോടുള്ള നയം സംബന്ധിച്ച് ജന പ്രതിനിധി കളോട് വിശദ്ധീകരണം തേടി.
സഭയെ ഭരണാധികാരികള്‍ നിരന്തരം പീഡിപ്പിക്കുന്നു- ശ്രേഷ്ഠ ബാവ
കോലഞ്ചേരി: യാക്കോബായ സഭക്ക് നീതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് സഭാംഗങ്ങളായ എം. എല്‍.എ മാരെ വിളിച്ചു വരുത്തി ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുമെന്ന് ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പത്രസമ്മേളനത്തില്‍ അറിയിച്ചു. സഭക്കനുകൂലമായ കോടതി വിധികള്‍ പോലും നടപ്പാക്കിത്തരാതെ സമീപ കാലങ്ങളില്‍ വിശ്വാസികളെ പോലീസ് തല്ലിച്ചതയ്‌ക്കുകയും, കള്ളക്കേസില്‍പ്പെടുത്തി ജയിലില്‍ അടക്കുകയുമാണെന്ന് ബാവ കുറ്റപ്പെടുത്തി. യാക്കോബായ സഭ പടുത്തുയര്‍ത്തിയ പള്ളികളില്‍ ആരാധന നടത്താന്‍ ആരുടേയും അനുവാദം വേണ്ടെന്നും, സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനകള്‍ മാനിച്ചാണ് പരിശുദ്ധ ബാവയുടെ ശ്രാദ്ധപ്പെരുന്നാള്‍ നേര്‍ച്ചസദ്യ
പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ അബ്ദുള്‍ ജലീല്‍ മോര്‍ ഗ്രിഗോറിയോസ് ബാവയുടെ 331-ാം ശ്രാദ്ധപ്പെരുന്നാള്‍ നേര്‍ച്ചസദ്യയ്ക്ക് ആയിരങ്ങളെത്തി.
രാവിലെ വിശുദ്ധ കബറിങ്കല്‍ നടന്ന കുര്‍ബ്ബാനയ്ക്ക് ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികനായി. മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ്പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു.
ജോസഫ് മോര്‍ഗ്രിഗോറിയോസ്, മാത്യൂസ് മോര്‍ ഇവാനിയോസ് മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരായി. ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസ്, ഏലിയാസ് മോര്‍ അത്തനാസിയോസ്, ബന്ന്യാമിന്‍ മുളയിരിക്കല്‍ റമ്പാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രാവിലെ ആരംഭിച്ച നേര്‍ച്ച സദ്യ ഉച്ചകഴിഞ്ഞും തുടര്‍ന്നു. മലയങ്കരയുടെ വിവിധഭാഗങ്ങളില്‍ നിന്ന് വാഹനങ്ങളിലാണ് തീര്‍ത്ഥാടകര്‍ എത്തിയത്.
വികാരി ഫാ. ഏലിയാസ് കൈപ്രമ്പാട്ട്, ഫാ. മാത്യൂസ് പാറയ്ക്കല്‍, ഫാ. പൗലോസ് കുരിയപ്പുറം, പള്ളിസെക്രട്ടറി ഇ. എ. ജേക്കബ്, എ.പി. തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
Friday, April 27, 2012
ബാവയുടെ ശ്രാദ്ധപ്പെരുന്നാള്‍ ഇന്ന് കാല്‍നട തീര്‍ത്ഥാടകര്‍ക്ക് വരവേല്‌പുനല്‍കി
പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ
അബ്ദുള്‍ജലീല്‍ മോര്‍ഗ്രിഗോറിയോസ് ബാവയുടെ 331-ാം ശ്രാദ്ധപ്പെരുന്നാള്‍
വെള്ളിയാഴ്ച നടക്കും. നേര്‍ച്ചസദ്യയില്‍ പങ്കെടുക്കാന്‍ ദേവാലയത്തില്‍
പതിനായിരങ്ങളെത്തും. പെരുന്നാളിന്റെ ഭാഗമായി മലങ്കരയുടെ വിവിധഭാഗങ്ങളില്‍
നിന്നെത്തിയ കാല്‍നട തീര്‍ത്ഥാടകര്‍ക്ക് പറവൂരില്‍ വന്‍വരവേല്പു നല്‍കി.
ശ്രേഷ്ഠ കാതോലിക്ക അബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസ്, ഏലിയാസ് മോര്‍ അത്തനാസിയോസ്, നവാഭിഷിക്തരായ മെത്രാപ്പോലീത്തമാരായ തോമസ് മോര്‍ അലക്‌സാന്ത്രിയോസ്, സക്കറിയാസ് മോര്‍ പോളികാര്‍പ്പസ്, ബന്യാമിന്‍ മുളയിരിക്കല്‍ റമ്പാന്‍, വികാരി ഫാ. ഏലിയാസ് കൈപ്രമ്പാട്ട്, ഫാ. മാത്യൂസ് പാറയ്ക്കല്‍, ഫാ. പൗലോസ് കുരിയപ്പുറം, പള്ളിസെക്രട്ടറി ഇ.എ. ജേക്കബ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ച് ആനയിച്ചു.
വി.ഡി. സതീശന്‍ എം.എല്‍.എ. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്ന കുമാര്‍ എന്നിവരും തീര്‍ത്ഥാടകരെ സ്വീകരിക്കാനെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കബറിങ്കല്‍ കുര്‍ബാന, ശ്രേഷ്ഠ കാതോലിക്ക ബാവ ഡോ. അബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന എന്നിവ നടക്കും. 12.30ന് ആരംഭിക്കുന്ന നേര്‍ച്ചസദ്യ വൈകീട്ട് 5വരെ തുടരും.
ശ്രേഷ്ഠ കാതോലിക്ക അബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസ്, ഏലിയാസ് മോര്‍ അത്തനാസിയോസ്, നവാഭിഷിക്തരായ മെത്രാപ്പോലീത്തമാരായ തോമസ് മോര്‍ അലക്‌സാന്ത്രിയോസ്, സക്കറിയാസ് മോര്‍ പോളികാര്‍പ്പസ്, ബന്യാമിന്‍ മുളയിരിക്കല്‍ റമ്പാന്‍, വികാരി ഫാ. ഏലിയാസ് കൈപ്രമ്പാട്ട്, ഫാ. മാത്യൂസ് പാറയ്ക്കല്‍, ഫാ. പൗലോസ് കുരിയപ്പുറം, പള്ളിസെക്രട്ടറി ഇ.എ. ജേക്കബ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ച് ആനയിച്ചു.
വി.ഡി. സതീശന്‍ എം.എല്‍.എ. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്ന കുമാര്‍ എന്നിവരും തീര്‍ത്ഥാടകരെ സ്വീകരിക്കാനെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കബറിങ്കല്‍ കുര്‍ബാന, ശ്രേഷ്ഠ കാതോലിക്ക ബാവ ഡോ. അബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന എന്നിവ നടക്കും. 12.30ന് ആരംഭിക്കുന്ന നേര്‍ച്ചസദ്യ വൈകീട്ട് 5വരെ തുടരും.
Thursday, April 26, 2012
മീഡിയേഷന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ തര്‍ക്കപരിഹാരത്തിനായി ചര്‍ച്ചതുടരും
കൊച്ചി: പിറവം വലിയ പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ മീഡിയേഷന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ഇരു വിഭാഗവുമായി ചര്‍ച്ച തുടരും. ഇന്നലെ അര്‍ധരാത്രി വരെ തുടര്‍ന്ന ചര്‍ച്ചയില്‍ ഇരു വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
മീഡിയേഷന്‍ സംഘം ശ്രേഷ്‌ഠ കതോലിക ബാവയുമായി ഇന്നലെ ആശയ വിനിമയം നടത്തിയിട്ടുണ്ട്. തുടര്‍ന്നായിരുന്നു ചര്‍ച്ച തുടരാന്‍ തീരുമാനിച്ചത്. യാക്കോബായ സഭ പ്രതിനിധികളായ സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, കെ.എ. ജോണ്‍, മത്തായി തേക്കുംമൂട്ടില്‍, ഷാജു ഇലഞ്ഞിമറ്റം, ബിജു വര്‍ഗീസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
എസ്.എസ്.എല്‍.സി. ഫലം ഇന്ന്
തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷാഫലം വ്യാഴാഴ്ച രാവിലെ 11.30ന് പ്രഖാപിക്കും, ഇതോടൊപ്പം ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി. (സ്‌പെഷ്യല്‍ സ്‌കൂള്‍), എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിക്കും. മുന്‍ വര്‍ഷങ്ങളിലെപ്പോലെ 90 ശതമാനത്തിനു മുകളിലാണ് ഇക്കുറിയും വിജയമെന്നാണ് സൂചന. ഫിസിക്‌സ്, സോഷ്യല്‍ സയന്‍സ്, ഹിന്ദി വിഷയങ്ങള്‍ താരതമ്യേന കുട്ടികള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ഈ വിഷയങ്ങള്‍ക്ക് താരതമ്യേന വിജയശതമാനം കുറവാണെന്നാണ് കരുതുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മോഡറേഷന്‍ നല്‍കിയിരുന്നില്ല. ബുധനാഴ്ച ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം ഫലം അംഗീകരിച്ചു. മന്ത്രി പി.കെ.അബ്ദുറബ്ബ് പത്രസമ്മേളനത്തിലാണ് വ്യാഴാഴ്ച ഫലം പ്രഖ്യാപിക്കുക.
Wednesday, April 25, 2012
മോര്‍ ഗ്രിഗോറിയോസ് ബാവയുടെ ശ്രാദ്ധ പെരുന്നാള്‍
പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ അബ്ദുള്‍ ജലീല്‍ മോര്‍ ഗ്രിഗോറിയോസ് ബാവയുടെ 331-ാം ശ്രാദ്ധ പെരുന്നാളിന് കൊടിയേറി.
സക്കറിയ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ഏലിയാസ് കൈപ്രമ്പാട്ട്, ഫാ. മാത്യൂസ് പാറയ്ക്കല്‍, ഫാ. പൗലോസ് കുരിയപ്പുറം, പള്ളി സെക്രട്ടറി ഇ.എ. ജേക്കബ് ഈരാളില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 25ന് ഡല്‍ഹി മൈലാപ്പൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഐസക് മോര്‍ ഒസ്താത്തിയോസിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന, വിശുദ്ധ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന എന്നിവയുണ്ട്.
Tuesday, April 24, 2012
പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍
പിറവം: യേശുക്രിസ്തുവിന്റെ ജന്മസമയത്ത് ആകാശത്തു പ്രത്യക്ഷപ്പെട്ട ദിവ്യനക്ഷത്രത്തെ പിന്തുടര്‍ന്നുചെന്ന് പൊന്നും, മീറയും, കുന്തിരക്കവും, കാഴ്ചവച്ച മൂന്നു ജ്ഞാനികളിലൊരാള്‍ ഭാരതീയനായിരുന്നുവെന്ന് പ്രസിദ്ധമാണല്ലോ. ആ ആള്‍ പിറവത്ത് പാഴൂര്‍ പടിപ്പുരയിലെ അംഗമായിരുന്നുവെന്ന് ഐതിഹ്യമുണ്ട്. യേശുവിന്റെ ജനനത്തെ സൂചിപ്പിക്കുന്ന 'പിറവി'കണ്ട രാജാക്കളുടെ നാട് ലോപിച്ചാണ് 'പിറവം' ആയതെന്നും, കുന്നിന്‍ പുറത്തിരിക്കുന്ന പള്ളിയുടെ സ്ഥാനത്തെ പരാമര്‍ശിക്കുന്ന 'വ്രത്ത്' എന്ന വാക്കാണ് പിറവമായി രൂപാന്തരപ്പെട്ടതെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്.
| പിറവം പള്ളിക്കവലയിലെ അഞ്ചു നിലകളുള്ള കുരിശു പള്ളി |
പിറവത്ത് പതിനൊന്നു ക്രൈസ്തവദേവാലയങ്ങളും എട്ടു ക്ഷേത്രങ്ങളുമുണ്ട്. പുരാതനവും പ്രസിദ്ധവുമായ ഇന്ന് കാണുന്ന പള്ളി പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ ക്രിസ്ത്വാബ്ദം അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതാണെന്ന് ചരിത്രം. പള്ളിയോടു ചേര്‍ന്നു തന്നയാണ് പിഷാരുകോവില്‍ ദേവിക്ഷേത്രവും. ഒരേപുരയിടത്തില്‍ തന്നെ പള്ളിയും ക്ഷേത്രവും സ്ഥിതിചെയ്യുന്നത് അത്യപൂര്‍വ്വമാണ്. പിറവത്തെ ജനങ്ങളുടെ മതസൌഹാര്‍ദ്ദ പ്രതീകമാണിത്. കീര്‍ത്തികേട്ട പാഴൂര്‍കണിയാന്‍മാരുടെ പടിപ്പുര പിറവത്താണ്. ഐതിഹ്യപ്രസിദ്ധനായ കാക്കശ്ശേരി ഭട്ടതിരിയുടെ ആസ്ഥാനം പിറവത്തുനിന്ന് 12 മൈലകലെ ഓണക്കൂറായിരുന്നു.
ഉണ്ണിയേശുവിനെ കണ്ടു സമ്മാനങ്ങളര്‍പ്പിച്ചു വന്ദിച്ച രാജാക്കന്‍മാര്‍ നാട്ടില്‍ മടങ്ങിയെത്തി സ്ഥാപിച്ചതാണ് ഈ ദൈവാലയം എന്നു കരുതപ്പെടുന്നു. തങ്ങള്‍ വണങ്ങിയ ദിവ്യപൈതലിന്റെ രൂപമാണ് അവര്‍ പള്ളിയില്‍ പ്രതിഷ്ഠിച്ചത്. ഐതിഹ്യം സത്യമെങ്കില്‍ ലോകത്തിലെ ആദ്യക്രൈസ്തവദേവാലയം പിറവം വലിയ പള്ളിയത്രെ! ഭാരതീയമായ പൂജാശൈലിയും അനുഷ്ഠാനവിധികളുമായിരുന്നു ദേവാലയത്തിന്റെ ആദ്യ കാലഘട്ടങ്ങളിലുണ്ടായിരുന്നത്.
![]() |
| ചാലശ്ശേരി തറവാട്ടിലെ കാരണവര്‍ പള്ളിയിലെത്തി ''അഞ്ചേകാലും കോപ്പും'' ഏറ്റുവാങ്ങുന്നു. |
നാട്ടിലെ പ്രമുഖ ഹൈന്ദവ കുടുംബാംഗമായിരുന്ന ചാലശ്ശേരി പണിക്കരാണ് പള്ളി നിര്‍മ്മിക്കാന്‍ 40 സെന്റ് സ്ഥലം നല്‍കിയതെന്നു കരുതപ്പെടുന്നു. പള്ളി സ്ഥാപിച്ച രാജാക്കന്‍മാരുടെ പടത്തലവന്മാരായിരുന്നു ചാലശ്ശേരി കുടുംബക്കാരെന്നാണ് വിശ്വാസം. പള്ളിക്കായി നല്‍കിയ സ്ഥലം മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള ചെറിയൊരു കുന്നായിരുന്നു. ശിലാസ്ഥാപനപ്പെരുന്നാള്‍ ദിനമായ ഒക്ടോബര്‍ എട്ടിന് (കന്നിമാസം 23) ചാലശ്ശേരി തറവാട്ടിലെ കാരണവര്‍ പള്ളിയിലെത്തി ''അഞ്ചേകാലും കോപ്പും'' ഏറ്റുവാങ്ങി, രാജാക്കന്‍മാരെ തൊഴുതു മടങ്ങുന്നു.
| വി. മദ്ബഹായിലെ ഏര്‍ത്താഴ് |
പൌരാണികമായ ഈ പള്ളിയെ സമീപപ്രദേശങ്ങളിലുള്ള പല പള്ളികള്‍ തലപ്പള്ളിയായി അംഗീകരിച്ചിരുന്നു. ശില്‍പചാതുരിയാലും പള്ളി ശ്രദ്ധേയമാണ്. കൊത്തുപണികളും ചായക്കൂട്ടുകളും കൊണ്ടു സുന്ദരമാക്കിയ മദ്ബഹായില്‍ പിന്നീട് ദാരുശില്‍പങ്ങള്‍ കൂട്ടിച്ചേര്‍ത്തു പൂര്‍ണ്ണിമ വരുത്തിയിരിക്കുന്നു. മദ്ബഹായില്‍ തടിയില്‍ കൊത്തിയിരിക്കുന്ന 'എര്‍ത്താഴ്' 14-ാം ശതകത്തില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചതാണ്.
വി. രാജാക്കന്മാര്‍ ഉണ്ണിയേശുവിനെ
പൊന്നും മൂരും കുന്തിരിക്കവും
വച്ച് വണങ്ങുന്ന പള്ളിയിലെ
മദ്ബഹായില്‍ ഉള്ള അത്യപൂര്‍വ്വ ചിത്രം
|
വലിയപള്ളിയിലെ എണ്ണച്ചായ ചിത്രങ്ങള്‍ പ്രത്യേകമായി പരാമര്‍ശിക്കപ്പെടേണ്ടതാണ്. സൃഷ്ടിമുതല്‍ അവസാന അത്താഴം വരെ രചിച്ചിരിക്കുന്ന ദേവാലയ ഭിത്തികളില്‍ പ്രത്യേക ദിനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും കാണാം. ഇവയ്ക്ക് 1500 ല്‍ ഏറെ വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പുരാവസ്തുഗവേഷകരുടെ മതം. ആറടി വണ്ണമുള്ള കടല്‍ഭിത്തികളും വിസ്താരമേറിയ ആനവാതിലും, വാതായനങ്ങളും പള്ളിയുടെ പ്രൌഢമായ പാരമ്പര്യം വ്യക്തമാക്കുന്നു.
പള്ളിയെചുറ്റി പല ഐതിഹ്യങ്ങളുമുണ്ട്. ദേവാലയത്തിന്റെ പടിഞ്ഞാറ് മൂവാറ്റുപുഴയാറില്‍നിന്ന് പള്ളിയുടെ അടിഭാഗത്തേക്ക് ഒരു ഗുഹയുണ്ട്. അവിടെ അത്ഭുതസിദ്ധികളുള്ള ഒരു ആമയും വലിയൊരു മത്സ്യവും പാര്‍ത്തിരുന്നതായി പറയുന്നു. ദേവാലായത്തില്‍ 'കാസയും പീലാസയും എഴുന്നള്ളിക്കുമ്പോള്‍' പള്ളിക്കയത്തില്‍ ഒരു വിശേഷമത്സ്യം പൊങ്ങിവന്ന് വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുമായിരുന്നത്രെ.
പണ്ഡകശാല കുത്തകയുണ്ടായിരുന്ന കാലത്ത് കുത്തകക്കാരുടെ ദൃഷ്ടിയില്‍ കുരുമുളകു നെല്ലായതും, ചെങ്കോല്‍ ഉയര്‍ത്തിനില്‍ക്കുന്ന രാജാക്കന്‍മാരുടെ സന്നിധിയില്‍ തസ്കര പ്രമാണിയുടെ ശ്രമങ്ങള്‍ വിഫലമായതുമെല്ലാം ഏറെ പ്രചാരമുള്ള ഐതിഹ്യങ്ങളാണ്.
പണ്ഡകശാല കുത്തകയുണ്ടായിരുന്ന കാലത്ത് കുത്തകക്കാരുടെ ദൃഷ്ടിയില്‍ കുരുമുളകു നെല്ലായതും, ചെങ്കോല്‍ ഉയര്‍ത്തിനില്‍ക്കുന്ന രാജാക്കന്‍മാരുടെ സന്നിധിയില്‍ തസ്കര പ്രമാണിയുടെ ശ്രമങ്ങള്‍ വിഫലമായതുമെല്ലാം ഏറെ പ്രചാരമുള്ള ഐതിഹ്യങ്ങളാണ്.
ഉദയംപേരൂര്‍ സുന്നഹദോസിന്റെ കാലത്തുണ്ടായിരുന്ന 104 പള്ളികളില്‍ ഒന്നാണ് പിറവം വലിയ പള്ളി. സുന്നഹദോസിനു ശേഷം ഡോ. മെനേസിസ് മെത്രാന്‍ സന്ദര്‍ശിച്ച 77 പള്ളികളില്‍ പിറവവും ഉള്‍പ്പെടുന്നുവെന്നത് പള്ളിയുടെ ചരിത്രപ്രാധാന്യം വെളിവാക്കുന്നു. കൂനന്‍കുരിശു സത്യത്തിനു മുമ്പു മലങ്കര ക്രൈസ്തവര്‍ ഒരുമിച്ചാണ് വലിയ പള്ളിയില്‍ ആരാധന നടത്തിയിരുന്നത്. കൂനന്‍കുരിശു സത്യത്തിനു ശേഷം പിറവം പള്ളി മാര്‍ത്തോമ്മാ മെത്രാന്റെ കീഴില്‍ വന്ന 44 പള്ളികളില്‍ ഒന്നായി. വടക്കുംഭാഗക്കാരായ കത്തോലിക്കര്‍ 1821-ല്‍ വേറെ പള്ളി വച്ച് ഇടവകമാറിപ്പോയി. തെക്കുംഭാഗര്‍ വലിയ പള്ളിയില്‍ തന്നെ തുടര്‍ന്നു.
പെരുന്നാളുകള്‍
പിറവം വലിയപള്ളിയിലെ പെരുന്നാള്‍ ആദിമസഭയിലെ രാക്കുളി (ദനഹാ) പെരുന്നാളാണ്. വലിയ പള്ളിയിലെ വി. ദനഹാ പെരുന്നാളും കത്തോലിക്കാപള്ളിയിലെ വിശുദ്ധ രാജാക്കന്‍മാരുടെ പെരുന്നാളും പുതുവത്സരപ്പുലരിയില്‍ കൊടിയേറി ജനുവരി ആറിനു കൊടിയിറങ്ങുന്നതു വരെ പിറവം ജാതിമതഭേദമില്ലാതെ ഉത്സവ ലഹരിയിലാണ്.
ജനുവരി അഞ്ചിനു വൈകിട്ടും ആറിനും ആഘോഷപൂര്‍വ്വമായ പ്രദക്ഷിണങ്ങളുണ്ട്. അഞ്ചാം തീയതി വൈകിട്ട് പേപ്പതി ചാപ്പലില്‍ നിന്നാരംഭിക്കുന്ന പ്രദക്ഷിണം വഴിമദ്ധ്യേയുള്ള എട്ടു കുരിശടികളില്‍ ധൂപപ്രാര്‍ത്ഥനകള്‍ നടത്തി ബഹുവര്‍ണ്ണക്കൊടികളും, മുത്തുക്കുടകളും, പൊന്‍കുരിശുകളുമായി താളമേളങ്ങളോടെ അഞ്ചു മണിക്കൂറുകളോളമെടുത്താണ് വലിയ പള്ളിയില്‍ എത്തുക. വര്‍ണശബളിമയാലും ഭക്തിസാന്ദ്രതയാലും ഹൃദയഹാരിയായ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്നു. ആറാം തീയതി വെള്ളം വാഴ്ത്തുന്നതുള്‍പ്പെടെ ദനഹാശുശ്രൂഷകളും, മൂന്നിന്‍മേല്‍കുര്‍ബ്ബാന, ഉച്ചപ്രദക്ഷിണം തുടങ്ങിയവയും പ്രധാന ചടങ്ങുകളാണ്.
| ഈസ്റ്റര്‍ ദിവസത്തില്‍ പൈതല്‍ നേര്ച്ച കഴിക്കുന്നതിനായി പള്ളിയില്‍ എത്തിയ വിശ്വാസികളുടെ തിരക്ക്. |
മലങ്കരയിലെ ക്രിസ്തീയ ദേവാലയങ്ങളുടെ മുന്‍നിരയിലുള്ള വലിയപള്ളി 'വിശുദ്ധ രാജാക്കന്‍മാരുടെ നട' എന്ന പേരില്‍ അക്രൈസ്തവരുടെ ഇടയിലും പ്രസിദ്ധമാണ്. പൌരാണികത്വം, ഇടവകാംഗങ്ങളുടെ എണ്ണം, ധനശേഷി, ഐശ്വര്യാനുഗ്രഹങ്ങള്‍, പ്രശസ്തി, ഭൂപ്രകൃതി തുടങ്ങിയവയിലെല്ലാം പിറവം വലിയപള്ളി മുന്‍നിരയിലാണ്.മൂവായിരത്തോളം കുടുംബങ്ങളിലായി പാതിനയ്യായിരത്തിലധികം വിശ്വാസികളാണ് ഇടവകയിലുള്ളത്. ഒന്‍പതു ചെറിയ പള്ളികളും 10 കുരിശടികളും പള്ളിയുടെ കീഴിലുണ്ട്.
പിറവം കലണ്ടര്‍
പള്ളിയുടെ തെക്കേ ത്രോണോസിന്റെ തെക്കേ ഭിത്തിയില്‍ പെരുന്നാളുകളുടെ ഒരു പട്ടിക കാണാം. ഇതാണ് 'പിറവം കലണ്ടര്‍' എന്ന പ്രസിദ്ധമായിരിക്കുന്നത്. ഏതാനും ശതകങ്ങള്‍ക്കു മുമ്പ് സുറിയാനിസഭയില്‍ നിലവിലിരുന്ന പെരുന്നാളുകളെക്കുറിച്ച് മനസ്സിലാക്കാന്‍ ഈ പട്ടിക ഏറെ സഹായകമാകുന്നു. 36 പെരുന്നാളുകളാണ് തീയതി മുറയ്ക്ക് പിറവം കലണ്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളമാസവും തീയതികളും (മലയാള അക്കങ്ങളില്‍) കലണ്ടറില്‍ ഉപയോഗിച്ചിരുന്നു. മകരം മുതല്‍ ധനുവരെയാണ് തീയതികളില്‍ കൊടുത്തിരിക്കുന്നത്.
മാറാനായപ്പെരുന്നാളുകള്‍ ഒഴികെ കര്‍ത്താവിന്റെ ചേലാകര്‍മ്മവും, മാര്‍ബസേലിയോസിന്റെയും, മാര്‍ ഗ്രിഗോറിയോസിന്റെയും പെരുന്നാള്‍ (മകരം 1), കര്‍ത്താവിന്റെ മാമോദീസാ (മകരം 6), കര്‍ത്താവിനെ ഒറശ്ളേം പള്ളിയില്‍ കാഴ്ചവച്ചത് (കുംഭം 2), പരിശുദ്ധ കന്യാമാതാവിനെ ഗബ്രിയേല്‍ മാലാഖ തിരുവിഷ്ടം അറിയിച്ചത് (മീനം 25), താബോര്‍ മലയില്‍ ദൈവസുഖം വെളിച്ചമാക്കിയത് (ചിങ്ങം 6), തിരുപ്പിറവി (ധനു 25) തുടങ്ങിയവ കലണ്ടറില്‍ കാണാം.
പിറവം കത്തീഡ്രല്‍; യാക്കോബായ സഭയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായില്ല
കൊച്ചി: പിറവം രാജാധിരാജ സെന്റ് മേരീസ് കത്തീഡ്രലില്‍ യോഗം നടത്തുന്നതുമായി ബന്ധപ്പെട്ട് യാക്കോബായ സഭയുമായി എറണാകുളം ജില്ലാ കലക്‌ടര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായില്ല.തങ്ങള്‍ക്ക് പള്ളി കോമ്പൗണ്ടില്‍ കയറി കത്തീഡ്രല്‍ പ്രഖ്യാപനം നടത്താന്‍ അനുമതി നല്‍കണമെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ പള്ളിഭരണം യാക്കോബായ സഭയായതിനാല്‍ മറു വിഭാഗം വൈദികരെ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നാണ് പള്ളി ഭരണസമിതിയുടെയും യാക്കോബായ സഭയുടെയും നിലപാട്. ഇന്നു മൂന്നുമണിക്ക് എറണാകുളം ഗസ്‌റ്റ് ഹൗസില്‍ ഹൈക്കോടതി നിയോഗിച്ച മീഡിയേഷന്‍ സെല്‍ ഓര്‍ത്തഡോക്‌സ് വിഭാഗവുമായി ചര്‍ച്ച നടത്തും.
Monday, April 23, 2012
വരിക്കോലി പള്ളി ഇടവക സംഗമം
കോലഞ്ചേരി: വരിക്കോലി സെന്റ് മേരീസ് യാക്കോബായ പള്ളി ഇടവക സംഗമം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു. ശാസ്താംമുകളില്‍ നിന്നു വിശ്വാസ പ്രഖ്യാപന റാലി നടത്തി. ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന വന്ദ്യ ഇച്ചിക്കോട്ടില്‍ സഖറിയ കോര്‍ എപ്പിസ്‌കോപ്പയെ ആദരിച്ചു. മന്ത്രി അനൂപ് ജേക്കബ്, മന്ത്രി കെ. ബാബു, വി.പി. സജീന്ദ്രന്‍ എംഎല്‍എ, മുന്‍ എംഎല്‍എ അഡ്വ. എം.എം. മോനായി, സഭാ സുന്നഹദോസ് സെക്രട്ടറി അഭി.ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഫാ. പൗലോസ് എം. മംഗലം എന്നിവര്‍ പ്രസംഗിച്ചു.
Sunday, April 22, 2012
മെത്രാന്‍ കക്ഷികളുടെ പിറവത്തെ "ശക്തി പ്രകടനം"
പിറവം രാജാധിരാജ കത്തീഡ്രലിലേയ്ക്ക് മെത്രാന്‍ കക്ഷികള്‍ മലങ്കര അടിസ്ഥാനത്തില്‍ നടത്തിയ "ശക്തി പ്രകടനം ". പത്തല്ല പതിനായിരമല്ല .....നൂറില്‍ താഴെയോളം വരുന്ന വിശ്വസികളാണ് പ്രകടനത്തില്‍ പങ്കെടുത്തത്.പിറവത്ത് നിന്നുള്ള പത്തു പേരെയെങ്കിലും ഈ പ്രകടനത്തില്‍ ആര്‍ക്കെങ്കിലും
കാണിച്ചു തരാമോ?കാണിച്ചു തരുന്നവര്‍ക്ക് ഒരു "കോടിയും ഒരുമാതിരി" കാറും
നല്‍കുന്നതാണ്.
Saturday, April 21, 2012
കത്തീഡ്രല്‍ പ്രഖ്യാപനം - വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങി
പിറവം: രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം കുര്‍ബ്ബാന അര്‍പ്പിക്കുകയും കത്തീഡ്രല്‍ പ്രഖ്യാപനം നടത്തുകയും ചെയ്യുമെന്ന അവകാശവാദം വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങി.രാവിലെ 7 .30 നു പള്ളിയില്‍ പ്രവേശിക്കുമെന്ന കോട്ടയം കാതോലിക്കായുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് യാക്കോബായ വിശ്വാസികള്‍ വേണ്ട മുന്‍ കരുതലുകള്‍ എടുത്തു.മൂന്നു ദിവസമായി നടക്കുന്ന പ്രാര്‍ത്ഥനയെഞ്ഞ്ജത്തിനു അഭി സഖറിയ മാര്‍ പൊളിക്കര്‍പ്പസ് മെത്രാപ്പോലിത്ത നേതൃത്വം നല്‍കുന്നു. കോട്ടയം കാതോലിയ്ക്കായുടെ നേതൃത്വത്തില്‍ പിറവം പള്ളിയിലേയ്ക്ക് പ്രകടനം നയിക്കുമെന്ന വാര്‍ത്തയെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. വന്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കത്തീഡ്രല്‍ പ്രഖ്യാപനം: പിറവത്ത് സ്ഥിതി ഗുരുതരം
![]() |
| യാക്കോബായ വിശ്വാസികള്‍പിറവം രാജാധിരാജ സെന്റ് മേരീസ് കത്തീഡ്രലിന് മുന്‍പില്‍ |
യാക്കോബായ സഭയുടെ അധീനതയിലാണ് വലിയ പള്ളി. ഇവിടെ കുര്‍ബാന നടത്തി
കത്തീഡ്രല്‍ പ്രഖ്യാപനം നടത്താനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കം
തടയാന്‍ യാക്കോബായ സഭ ശ്രേഷ്ഠബാവയുടെയും മെത്രാപ്പോലീത്തമാരുടെയും
നേതൃത്വത്തില്‍ സംഘടിച്ച് നിലയുറപ്പിച്ചു. പോലീസ് സംരക്ഷണയില്‍ മറുഭാഗം
പള്ളിമൈതാനിയില്‍ പ്രസംഗിക്കുമെന്ന അഭ്യൂഹത്തെതുടര്‍ന്ന് ഇവര്‍ പള്ളി കവാടം
ഉപരോധിച്ച് പ്രാര്‍ത്ഥനായജ്ഞം തുടരുകയാണ്. ബുധനാഴ്ച രാത്രിയാണ് ഉപരോധം
തുടങ്ങിയത്.
അതിനിടെ ഓര്‍ത്തഡോക്‌സ് വിഭാഗം കാതോലിക്കേറ്റ് സെന്ററില്‍ ഒത്തുകൂടി. അവര്‍ പ്രകടനമായെത്തുമെന്ന അഭ്യൂഹം പരന്നതോടെ സ്ഥിതിഗതികള്‍ വഷളായി.
രാത്രി ഒമ്പതരയോടെ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ അമ്പതോളം പേരടങ്ങുന്ന സംഘം ടൗണില്‍ പ്രകടനം നടത്തി. പ്രകടനം പഴയ ബസ്സ്റ്റാന്‍ഡ് കവലയിലൂടെ കടന്നുപോയപ്പോള്‍ പള്ളി കവാടത്തിനുമുന്നിലും റോഡിലുമായി തടിച്ചുകൂടിയ യാക്കോബായ വിശ്വാസികളെ മെത്രാന്മാര്‍ ഇടപെട്ടാണ് തടഞ്ഞുവെച്ചത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഗോപിനാഥപിള്ള, ഡി.വൈ.എസ്.പി. എം.എന്‍. രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം കവലയില്‍ നിലയുറപ്പിച്ചിരുന്നു.
പ്രകടനമായെത്തിയ ഓര്‍ത്തഡോക്‌സ് പക്ഷം കാതോലിക്കേറ്റ് സെന്ററിലേക്ക് മടങ്ങിയെങ്കിലും പ്രദേശത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്.
ഓര്‍ത്തഡോക്‌സ് പക്ഷം ശനിയാഴ്ച രാവിലെ 7.30ന് വലിയപള്ളി മൈതാനിയില്‍ കുര്‍ബാന നടത്തി കത്തീഡ്രല്‍ പ്രഖ്യാപനം നടത്താനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ്. എന്തുവിലകൊടുത്തും അത് തടയാനാണ് യാക്കോബായ വിഭാഗത്തിന്റെ ശ്രമം.
ബുധനാഴ്ച രാത്രി മുതല്‍ ടൗണില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘട്ടനം ഉണ്ടാകാതിരിക്കാനും ക്രമസമാധാനം തകരാറിലാകാതിരിക്കാനും വേണ്ടിയുള്ള നടപടികള്‍ മാത്രമെ പോലീസ് സ്വീകരിച്ചിട്ടുള്ളു.
ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ശനിയാഴ്ച കത്തിഡ്രല്‍ പ്രഖ്യാപനം നടത്താന്‍ അനുമതി നല്‍കിയത് ജില്ലാ കളക്ടറാണ്. കളക്ടറുടെ അനുമതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളി പരിസരത്ത് പ്രവേശിച്ച് ചടങ്ങ് നടത്താന്‍ ശ്രമിച്ചാല്‍ തടയാനാണ് യാക്കോബായ സഭയുടെ തയ്യാറെടുപ്പ്. പ്രശ്‌നസാധ്യതയുണ്ടെന്ന സൂചന ലഭിക്കുമ്പോഴെല്ലാം കൂട്ടമണിയടിച്ച് വിശ്വാസികളെ കൂട്ടി പ്രതിരോധമുറപ്പിക്കുകയാണ് അവര്‍.
അതിനിടെ ഓര്‍ത്തഡോക്‌സ് വിഭാഗം കാതോലിക്കേറ്റ് സെന്ററില്‍ ഒത്തുകൂടി. അവര്‍ പ്രകടനമായെത്തുമെന്ന അഭ്യൂഹം പരന്നതോടെ സ്ഥിതിഗതികള്‍ വഷളായി.
രാത്രി ഒമ്പതരയോടെ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ അമ്പതോളം പേരടങ്ങുന്ന സംഘം ടൗണില്‍ പ്രകടനം നടത്തി. പ്രകടനം പഴയ ബസ്സ്റ്റാന്‍ഡ് കവലയിലൂടെ കടന്നുപോയപ്പോള്‍ പള്ളി കവാടത്തിനുമുന്നിലും റോഡിലുമായി തടിച്ചുകൂടിയ യാക്കോബായ വിശ്വാസികളെ മെത്രാന്മാര്‍ ഇടപെട്ടാണ് തടഞ്ഞുവെച്ചത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഗോപിനാഥപിള്ള, ഡി.വൈ.എസ്.പി. എം.എന്‍. രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം കവലയില്‍ നിലയുറപ്പിച്ചിരുന്നു.
പ്രകടനമായെത്തിയ ഓര്‍ത്തഡോക്‌സ് പക്ഷം കാതോലിക്കേറ്റ് സെന്ററിലേക്ക് മടങ്ങിയെങ്കിലും പ്രദേശത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്.
ഓര്‍ത്തഡോക്‌സ് പക്ഷം ശനിയാഴ്ച രാവിലെ 7.30ന് വലിയപള്ളി മൈതാനിയില്‍ കുര്‍ബാന നടത്തി കത്തീഡ്രല്‍ പ്രഖ്യാപനം നടത്താനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ്. എന്തുവിലകൊടുത്തും അത് തടയാനാണ് യാക്കോബായ വിഭാഗത്തിന്റെ ശ്രമം.
ബുധനാഴ്ച രാത്രി മുതല്‍ ടൗണില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘട്ടനം ഉണ്ടാകാതിരിക്കാനും ക്രമസമാധാനം തകരാറിലാകാതിരിക്കാനും വേണ്ടിയുള്ള നടപടികള്‍ മാത്രമെ പോലീസ് സ്വീകരിച്ചിട്ടുള്ളു.
ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ശനിയാഴ്ച കത്തിഡ്രല്‍ പ്രഖ്യാപനം നടത്താന്‍ അനുമതി നല്‍കിയത് ജില്ലാ കളക്ടറാണ്. കളക്ടറുടെ അനുമതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളി പരിസരത്ത് പ്രവേശിച്ച് ചടങ്ങ് നടത്താന്‍ ശ്രമിച്ചാല്‍ തടയാനാണ് യാക്കോബായ സഭയുടെ തയ്യാറെടുപ്പ്. പ്രശ്‌നസാധ്യതയുണ്ടെന്ന സൂചന ലഭിക്കുമ്പോഴെല്ലാം കൂട്ടമണിയടിച്ച് വിശ്വാസികളെ കൂട്ടി പ്രതിരോധമുറപ്പിക്കുകയാണ് അവര്‍.
Friday, April 20, 2012
പള്ളി കവാടങ്ങള്‍ അടച്ച് യാക്കോബായ സഭ പ്രാര്‍ത്ഥനായജ്ഞം തുടങ്ങി
പിറവം: പിറവം വലിയപള്ളിയെ കത്തീഡ്രല്‍ ആയി പ്രഖ്യാപിക്കുന്നതിന്‍റെ പേരില്‍
ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാനെത്തിയാല്‍ തടയാനായി പ്രവേശന
കവാടങ്ങള്‍ ഉപരോധിച്ച് യാക്കോബായ സഭ പ്രാര്‍ഥനായജ്ഞം തുടങ്ങി.
ബുധനാഴ്ച രാത്രി ആരംഭിച്ച ഉപരോധം വ്യാഴാഴ്ചയാണ് പ്രാര്‍ത്ഥനായജ്ഞമാക്കിയത്.
21നാണ് കത്തീഡ്രല്‍ മൈതാനിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങളുമായി ഓര്‍ത്തഡോക്‌സ് പക്ഷം പോലീസ് സംരക്ഷണയില്‍ പള്ളിയില്‍ പ്രവേശിക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതാണ് ബുധനാഴ്ച രാത്രി വിശ്വാസികള്‍ പോലീസിനെ തടയാനിടയാക്കിയത്. പള്ളിയുടെ കവാടം കടന്നെത്തിയ പോലീസ് വാഹനത്തെ വിശ്വാസികള്‍ തടഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് വിശ്വാസികള്‍ കവാടം ഉപരോധിച്ച് അവിടെ പ്രാര്‍ഥന തുടങ്ങിയത്.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത എന്നിവരും മറ്റ് മെത്രാപ്പോലീത്തമാരായ ഐസക് മാര്‍ ഒസ്താത്തിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, സക്കറിയാസ് മാര്‍ പോളികാര്‍പ്പോസ്, ഏലിയാസ് മാര്‍ജൂലിയോസ്,സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, വലിയപള്ളി വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ, ഫാ. റോയി മാത്യൂസ് മേപ്പാടം, ഫാ. വര്‍ഗീസ് പനിച്ചിയില്‍, ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, സഭാ മാനേജിങ് സമിതിയംഗങ്ങളായ , ബിബി എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
21നാണ് കത്തീഡ്രല്‍ മൈതാനിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങളുമായി ഓര്‍ത്തഡോക്‌സ് പക്ഷം പോലീസ് സംരക്ഷണയില്‍ പള്ളിയില്‍ പ്രവേശിക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതാണ് ബുധനാഴ്ച രാത്രി വിശ്വാസികള്‍ പോലീസിനെ തടയാനിടയാക്കിയത്. പള്ളിയുടെ കവാടം കടന്നെത്തിയ പോലീസ് വാഹനത്തെ വിശ്വാസികള്‍ തടഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് വിശ്വാസികള്‍ കവാടം ഉപരോധിച്ച് അവിടെ പ്രാര്‍ഥന തുടങ്ങിയത്.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത എന്നിവരും മറ്റ് മെത്രാപ്പോലീത്തമാരായ ഐസക് മാര്‍ ഒസ്താത്തിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, സക്കറിയാസ് മാര്‍ പോളികാര്‍പ്പോസ്, ഏലിയാസ് മാര്‍ജൂലിയോസ്,സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, വലിയപള്ളി വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ, ഫാ. റോയി മാത്യൂസ് മേപ്പാടം, ഫാ. വര്‍ഗീസ് പനിച്ചിയില്‍, ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, സഭാ മാനേജിങ് സമിതിയംഗങ്ങളായ , ബിബി എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പള്ളിയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം വേലികെട്ടിയും വാഹനങ്ങള്‍ കുറുകെയിട്ടും തടഞ്ഞിരിക്കുകയാണ്.
Thursday, April 19, 2012
ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ അഖണ്ട പ്രാര്‍ത്ഥനാ യെഞ്ഞ്ജം ആരംഭിച്ചു.
![]() |
| ജില്ലാ കലക്ടര്‍ ഏകപക്ഷീയമായി ഏഴിന്മേല്‍ കുര്‍ബ്ബാനയ്ക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചു പിറവത്ത് ഇന്ന് വൈകിട്ട് യാക്കോബായ വിശ്വാസികള്‍ നടത്തിയ പ്രതിഷേധ പ്രകടനം. |
![]() |
| ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയും അഭി തിരുമേനിമാരും ചേര്‍ന്ന് സന്ധ്യ നമസ്ക്കാരം നടത്തുന്നു. |
കലക്ടറുടെ നടപടിയില്‍ പ്രതിഷേദിച്ചു ഇന്ന് രാവിലെ മുതല്‍ യാക്കോബായ സഭ പിറവത്ത് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.യാക്കോബായ സഭയ്ക്ക് നീതി ലഭിക്കുന്നത് വരെ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഇടവക മെത്രാപ്പോലിത്ത പറഞ്ഞു. വിവിധ പള്ളികളില്‍ നിന്നായി അനേകം വിശ്വാസികള്‍ പള്ളിയിലേയ്ക്ക് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. പിറവത്ത് വന്‍ പോലീസ് സന്നാഹം ആണ് ക്യാമ്പ് ചെയ്യുന്നത്.
വിശ്വാസികള്‍ പോലീസിനെ തടഞ്ഞു. പള്ളിയില്‍ സംഘര്‍ഷാവസ്ഥ. പിറവത്ത് ഹര്‍ത്താല്‍
രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പോലീസ് അതിക്രമം - വിശ്വാസികള്‍ പോലീസിനെ തടഞ്ഞു. പള്ളിയില്‍ സംഘര്‍ഷാവസ്ഥ. പിറവത്ത് ഹര്‍ത്താല്‍
രാത്രി പത്തു മണിയോടെ പിറവം പള്ളി ഗ്രൌണ്ട് ഏറ്റെടുക്കുന്നതിനായി വന്ന കെ എപി ക്കാരുല്‍പ്പടെയുള്ള വന്‍ പോലീസ് സംഘത്തെ ഇടവക അംഗങ്ങളായ വിശ്വാസികള്‍ തടയുകയും , ഇതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും ചെയ്തു. സംഭവം അറിഞ്ഞു പള്ളിയില്‍ എത്തിച്ചേര്‍ന്ന നിരണം ഭദ്രാസന മെത്രാപ്പോലിത്ത അഭി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്തായുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ പള്ളിയുടെ മെയിന്‍ കവാടത്തിനു മുന്‍പില്‍ പ്രാര്‍ത്ഥനാ യെന്‍ന്ജ്ജം ആരംഭിക്കുകയും ചെയ്തു.സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലനും അനേകം വൈദീകരും പള്ളിയില്‍ എത്തിച്ചേര്‍ന്നു. സംഭവം അറിഞ്ഞു നൂറു കണക്കിന് വിശ്വാസികളാണ് പള്ളിയിലേയ്ക്ക് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നത്.
കൊച്ചി: ഓര്‍ത്തഡോക്സ് വിഭാഗത്തിന് പിറവം വലിയപള്ളി പാരിഷ് ഹാള്‍ ഗ്രൗണ്ടില്‍ ആരാധന നടത്താന്‍ അനുമതി നല്‍കിയ നടപടി പക്ഷപാതപരമാണെന്ന് യാക്കോബായ വിഭാഗം പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ശനിയാഴ്ച ഏഴിന്‍മേല്‍ കുര്‍ബാന നടത്താന്‍ അനുമതി നല്‍കിയ കളക്ടറുടെ നടപടി നിയമലംഘനമാണ്. സഭാതര്‍ക്കം സംബന്ധിച്ച് ഏത് മധ്യസ്ഥന്റെ മുമ്പിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു.
നിലവിലെ കോടതിവിധികളും തത്സ്ഥിതിയും അവഗണിച്ചാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുമതി നല്‍കിയത്. മാനേജിങ് ട്രസ്റ്റി, പള്ളി വികാരി എന്നിവരുടെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ നടപടി. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി 12ന് വിളിച്ച യോഗത്തില്‍ യാക്കോബായ സഭാ പ്രതിനിധികള്‍ പങ്കെടുത്തുവെന്ന കലക്ടറുടെ വാദം തെറ്റാണ്. പള്ളിയുടെ കൈവശക്കാരനായ ട്രസ്റ്റിയെ യോഗവിവരം അറിയിച്ചില്ല. യോഗതീരുമാനങ്ങളുടെ പകര്‍പ്പ് പള്ളിക്ക് നല്‍കിയതുമില്ല.
ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ തീരുമാനമെടുത്ത നടപടി കോടതിയലക്ഷ്യമാണ്.
1974 മുതല്‍ നിലവിലുള്ള കേസുകളില്‍ ഒരു കോടതിയും അനുവദിക്കാത്ത ആനുകൂല്യമാണ് കലക്ടര്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കിയതെന്നും യാക്കോബായ വിഭാഗം ആരോപിച്ചു.
കലക്ടറുടെ നടപടിക്കെതിരെ 21ന് യാക്കോബായ സഭയുടെ നേതൃത്വത്തില്‍ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കും. വിശ്വാസികള്‍ പീഡിപ്പിക്കപ്പെട്ടാല്‍ നോക്കിനില്‍ക്കാന്‍ സഭയ്ക്കാവില്ലെന്ന് സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു. വിശ്വാസികള്‍ പടുത്തുയര്‍ത്തിയ പള്ളികളും സ്വത്തുക്കളും കൈവശപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പള്ളി ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, വിശ്വാസ സംരക്ഷണ സമിതി സെക്രട്ടറി ബിജു വര്‍ഗീസ്, ലീഗല്‍ സെല്‍ കണ്‍വീനര്‍ കെ.എ. ജോണ്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കൊച്ചി: ഓര്‍ത്തഡോക്സ് വിഭാഗത്തിന് പിറവം വലിയപള്ളി പാരിഷ് ഹാള്‍ ഗ്രൗണ്ടില്‍ ആരാധന നടത്താന്‍ അനുമതി നല്‍കിയ നടപടി പക്ഷപാതപരമാണെന്ന് യാക്കോബായ വിഭാഗം പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ശനിയാഴ്ച ഏഴിന്‍മേല്‍ കുര്‍ബാന നടത്താന്‍ അനുമതി നല്‍കിയ കളക്ടറുടെ നടപടി നിയമലംഘനമാണ്. സഭാതര്‍ക്കം സംബന്ധിച്ച് ഏത് മധ്യസ്ഥന്റെ മുമ്പിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു.
നിലവിലെ കോടതിവിധികളും തത്സ്ഥിതിയും അവഗണിച്ചാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുമതി നല്‍കിയത്. മാനേജിങ് ട്രസ്റ്റി, പള്ളി വികാരി എന്നിവരുടെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ നടപടി. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി 12ന് വിളിച്ച യോഗത്തില്‍ യാക്കോബായ സഭാ പ്രതിനിധികള്‍ പങ്കെടുത്തുവെന്ന കലക്ടറുടെ വാദം തെറ്റാണ്. പള്ളിയുടെ കൈവശക്കാരനായ ട്രസ്റ്റിയെ യോഗവിവരം അറിയിച്ചില്ല. യോഗതീരുമാനങ്ങളുടെ പകര്‍പ്പ് പള്ളിക്ക് നല്‍കിയതുമില്ല.
ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ തീരുമാനമെടുത്ത നടപടി കോടതിയലക്ഷ്യമാണ്.
1974 മുതല്‍ നിലവിലുള്ള കേസുകളില്‍ ഒരു കോടതിയും അനുവദിക്കാത്ത ആനുകൂല്യമാണ് കലക്ടര്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കിയതെന്നും യാക്കോബായ വിഭാഗം ആരോപിച്ചു.
കലക്ടറുടെ നടപടിക്കെതിരെ 21ന് യാക്കോബായ സഭയുടെ നേതൃത്വത്തില്‍ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കും. വിശ്വാസികള്‍ പീഡിപ്പിക്കപ്പെട്ടാല്‍ നോക്കിനില്‍ക്കാന്‍ സഭയ്ക്കാവില്ലെന്ന് സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു. വിശ്വാസികള്‍ പടുത്തുയര്‍ത്തിയ പള്ളികളും സ്വത്തുക്കളും കൈവശപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പള്ളി ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, വിശ്വാസ സംരക്ഷണ സമിതി സെക്രട്ടറി ബിജു വര്‍ഗീസ്, ലീഗല്‍ സെല്‍ കണ്‍വീനര്‍ കെ.എ. ജോണ്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Wednesday, April 18, 2012
പ്രതിഷേധം അലയടിക്കുന്നു - പിറവത്ത് വമ്പിച്ച പ്രകടനം
പിറവം: രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഗ്രൗണ്ടില്‍
ഓര്‍ത്തഡോക്സ് വിഭാഗത്തിനു ഏകാപക്ഷിയമായി കുര്‍ബ്ബാന ചൊല്ലുവാന്‍ അനുമതി
നല്‍കിയ ജില്ലാ കളക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ചു പിറവത്ത് വമ്പിച്ച
പന്തം കൊളുത്തി പ്രകടനം നടത്തി.സ്ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിനാളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു.
Monday, April 16, 2012
യാക്കോബായ സഭ വിട്ടുവീഴ്ച ചെയ്യും: കാതോലിക്ക ബാവ
ന്യൂഡല്‍ഹി: കോലഞ്ചേരി പള്ളി തര്‍ക്കം പരിഹരിക്കുന്നതിന് വിട്ടുവീഴ്ചകള്‍ക്ക് യാക്കോബായ സഭ തയ്യാറാണെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ മുഖ്യമന്ത്രിയെ അറിയിച്ചു. ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തര്‍ക്കം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നാലു മധ്യസ്ഥരെ നിയോഗിക്കണം. അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സണ്‍ഡേ സ്കൂള്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും ഓര്‍ത്തഡോക്സ് വിഭാഗം ക്രൂരമായി മര്‍ദ്ദിച്ചു.
![]() |
| രാമമംഗലം പോലീസ് പള്ളിയിലെത്തി അദ്ധ്യാപകരില്‍ നിന്നും കുട്ടികളില്‍ നിന്നും തെളിവെടുക്കുന്നു. |
സംഭവവുമായി ബന്ധപ്പെട്ട് മാമലശേരി തെങ്ങുംതോട്ടത്തില്‍ ബിജു(44)വിനെ രാമമംഗലം പൊലീസ് അറസ്റ്റു ചെയ്തു. ഒാഫിസിലെ അലമാരകളും തല്ലിത്തകര്‍ത്തതായി ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. ഇതിനു ശേഷവും സ്കൂള്‍ പരിസരത്തു നിന്നിരുന്ന ഇയാളെ പൊലീസ് എത്തി കീഴ്പ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യാക്കോബായ സഭാംഗങ്ങള്‍ പള്ളി പരിസരത്തു തടിച്ചുകൂടി. പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.
Saturday, April 14, 2012
രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍
പിറവം: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി "രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ " എന്ന പേരില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ കത്തീഡ്രല്‍ ആയി ഉയര്‍ത്തി. പ്രഖ്യാപനം ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ മഹനീയ സാന്നിധ്യത്തില്‍ സുന്നഹദോസ് സെക്രട്ടറി അഭി.ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപോലിത്ത പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പന വായിച്ചു നിര്‍വ്വഹിച്ചു. രാവിലെ 7 .30 നു നു ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയെയും അഭി തിരുമേനിമാരെയും കത്തിച്ച മെഴുകു തിരികളോടെ പള്ളിയിലേയ്ക്ക് സ്വീകരിച്ചാനയിച്ചു. 8 നു ശ്രേഷ്ഠ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ വി. ഏഴിന്മേല്‍ കുര്‍ബ്ബാന ആരംഭിച്ചു. കുര്‍ബ്ബാന മദ്ധ്യേ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പന വായിച്ചു കത്തീഡ്രല്‍ പ്രഖ്യാപനം സുന്നഹദോസ് സെക്രട്ടറി അഭി.ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപോലിത്ത നിര്‍വ്വഹിച്ചു.വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന പൊതു സമ്മേളനം യാക്കോബായ സഭയുടെ അഭിമാനമായ ഭകഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഇടവക മെത്രാപ്പോലിത്ത അഭി മാത്യൂസ് മാര്‍ ഇവാനിയോസ് അദ്ധ്യക്ഷത വഹിച്ചു. വന്ദ്യ കണിയാം പറമ്പില്‍ ഡോ കുര്യന്‍ ആര്‍ച് കോര്‍ എപ്പിസ്കോപ്പയെ ചടങ്ങില്‍ ആദരിച്ചു . ദീര്‍ഘകാലം പള്ളിയില്‍ ട്രസ്റ്റി ആയിരുന്ന ഷെവലിയാര്‍ അബ്രാഹം ജോസഫ് പേങ്ങനാമറ്റത്തിനെയും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ കമാണ്ടര്‍ പദവി നല്‍കി ആദരിച്ച കുളങ്ങരയില്‍ കെ.ജെ വര്‍ക്കിയേയും ചടങ്ങില്‍ പുരസ്ക്കാരം നല്‍കി ആദരിച്ചു.അഭി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്തയും , നിരണം ഭദ്രാസന മെത്രാപ്പോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്തയും അനുഗ്രഹ പ്രഭാഷണം നടത്തി. മെത്രാപോലിത്തമാരായ അഭി ഏലിയാസ് മാര്‍ അത്താനാസിയോസ്,അഭി സഖറിയ മാര്‍ പോളിക്കാര്‍പ്പോസ്,അഭി. തോമസ് മാര്‍ അലക്സാന്ത്രിയോസ് ,അഭി ഏലിയാസ് മോര്‍ യൂലിയോസ് , ശ്രീ ജോസ് കെ മാണി എം പി , പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാബു കെ ജേക്കബ് , മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി സലിം, കൊച്ചുപള്ളി വികാരി ജോസഫ് മുളവനാല്‍,ഫാ റോയി മാത്യു മേപ്പാടം, ഫാ വര്‍ഗീസ് പനചിയില്‍ ,ഷെവലിയാര്‍ അബ്രാഹം ജോസഫ് , കമാണ്ടര്‍ കെ.ജെ.വര്‍ക്കി,ട്രസ്റ്റി മത്തായി തെക്കുംമൂട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ഓര്‍ത്തഡോക്സ് സഭയ്ക്ക് ഏപ്രില്‍ 21 നു പള്ളിയില്‍ വച്ച് കത്തീഡ്രല്‍ പ്രഖ്യാപനത്തിന് പള്ളിക്കാര്യത്തില്‍ നിന്നും അനുമതി നല്‍കിയെന്ന മനോരമ ന്യൂസ് സത്യത്തിനു നിരക്കുന്നതല്ലന്നു ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ. ഇത്തരം നീക്കങ്ങള്‍ കൊണ്ട് സഭയെ തകര്‍ക്കാന്‍ കഴിയുകയില്ലന്നും ബാവ കൂട്ടി ചേര്‍ത്തു.കളക്ടറുമായി പിറവം വലിയ പള്ളി കാര്യത്തില്‍ നിന്നും യാതൊരു വിധ ചര്‍ച്ചയും നടത്തിയിട്ടില്ല.ഇത്തരം വാര്‍ത്തകള്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടി ഇടവക മെത്രാപ്പോലിത്ത അഭി മാത്യൂസ് മാര്‍ ഇവാനിയോസ് പറഞ്ഞു.
പത്രധര്‍മ്മം മറന്ന മനോരമ കേഫ പ്രവര്‍ത്തകര്‍ കത്തിച്ചു.
രാജാധിരാജ പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിനെതിരെ തെറ്റായ ന്യൂസ് അച്ചടിച്ച മനോരമ പത്രം കേഫ പ്രവര്‍ത്തകര്‍ കത്തിക്കുന്നു. "ഇരു സഭകള്‍ക്കും കത്തീഡ്രല്‍ പ്രഖ്യാപനം നടത്താന്‍ കളക്ടര്‍ അനുമതി നല്‍കി " എന്ന പേരില്‍ മനോരമയില്‍ ഇന്ന് (14-04-2012) ന്യൂസ് വന്നിരുന്നു. പള്ളി ഭാരവാഹികള്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഏപ്രില്‍ 21 നു കത്തീഡ്രല്‍ പ്രഖ്യാപനം നടത്താന്‍ സമ്മതിച്ചു എന്ന തെറ്റായ വാര്‍ത്ത അനേകം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കിയിരുന്നു .
Friday, April 13, 2012
വി. എഴിന്മേല്‍ കുര്‍ബ്ബാനയ്ക്കും കത്തീഡ്രല്‍ പ്രഖ്യാപനത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
| വി. എഴിന്മേല്‍ കുര്‍ബ്ബാനയ്ക്കായി പ്രത്യേകം തയാറാക്കിയ മദ്ബഹ |
പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വി. എഴിന്മേല്‍
കുര്‍ബ്ബാനയ്ക്കും കത്തീഡ്രല്‍ പ്രഖ്യാപനത്തിനുമുള്ള ഒരുക്കങ്ങള്‍
പൂര്‍ത്തിയായി. വിശുദ്ധ ഏഴിന്മേല്‍ കുര്‍ബ്ബാനയ്ക്കു ശേഷം ശ്രേഷ്ഠ
കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ,പരിശുദ്ധ
പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പന പ്രകാരം കത്തീഡ്രല്‍ പ്രഖ്യാപനം
നടത്തും.വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടക്കുന്ന പൊതു സമ്മേളനം ഭകഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും.ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനാകും. ശ്രേഷ്ഠ
കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുഗ്രഹപ്രഭാഷണം നടത്തും.
പ്രഖ്യാപനത്തിനും ഏഴിന്മേല്‍ കുര്‍ബാനയ്ക്കും പിറവം ഒരുങ്ങി

പിറവം: പിറവം വലിയപള്ളി കത്തീഡ്രലായി പ്രഖ്യാപിക്കുന്ന ചടങ്ങിന് പിറവത്ത് ഒരുക്കങ്ങളായി. ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയാണ് പിറവത്തെ പുരാതന ദേവാലയമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയെ സഭയുടെ കത്തീഡ്രല്‍ പള്ളിയായി ഉയര്‍ത്തിയത്.
കത്തീഡ്രല്‍ പദവി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം 14ന് പിറവം വലിയപള്ളിയില്‍ നടക്കും. വലിയപള്ളി മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കുന്ന മദ്ബഹയില്‍ ശനിയാഴ്ച രാവിലെ 8ന് ഏഴിന്മേല്‍ കുര്‍ബാന നടക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാര്‍മികത്വം വഹിക്കും. കുര്‍ബാനയില്‍ ബാവയും ആറ് മെത്രാപ്പോലീത്തമാരും പങ്കെടുക്കും . 9.30നാണ് കത്തീഡ്രല്‍ പ്രഖ്യാപനം. പൊതുസമ്മേളനം ശ്രേഷ്ഠ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനാകും. ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും.
കത്തീഡ്രല്‍ പ്രഖ്യാപനത്തിനും ഏഴിന്മേല്‍ കുര്‍ബാനയ്ക്കും വലിയപള്ളിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്‌കോപ്പയും ട്രസ്റ്റി മത്തായി തേക്കുംമൂട്ടിലും അറിയിച്ചു.
Annual General Body Meeting of MJSSA,Kandanad Diocese held at Sakralla Mor Baseliose Centre, Kandanad
Kandanad: The annual General Body of Malankara Jacobite Syrian
Sunday School Association(MJSSA), Kandanad Diocese held at Sakralla
Mor Baselios Centre, Kandanad on 25th March 2012. Diocesan
Metropolitan H.G.Dr.Mathews Mor Ivanios inaugurated the Meeting.
V.Rev.Saju Cheruvullil(MJSSA Vice-President) presided over the
function. Mr.P.I.Kuriakose(Diocese Director) presented the
accounts, budget etc. Sri.M.V.Yacob(Diocese Secretary) presented the
Annual reports. H.G.Dr.Mathews Mor Ivanios give away the prizes
for the JSSLC and annual Exam Rank holders.
Sri.P.I.Kuriakose(Diocese Director),Sri.M.J.Markose,
Chev.K.V.Paulose, Sri.M.V.Yacob, Sri.M.U.Thomas, Sri.N.T.Paulose,
Adv.K.I.Joy, Sri.K.P.George, Sri.E.A.Reji, Sri.Alias Abraham spoke
on the occasion.
Wednesday, April 11, 2012
പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ( രാജക്കളുടെ പള്ളി ) കത്തീഡ്രല്‍ പദവിയിലേക്ക്.
പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ( രാജക്കളുടെ പള്ളി ) കത്തീഡ്രല്‍ പദവിയിലേക്ക്.ഏപ്രില്‍ 14 ശനിയാഴ്ച രാവിലെ 8 മണിയ്ക്ക് ആരംഭിയ്ക്കുന്ന വിശുദ്ധ ഏഴിന്മേല്‍ കുര്‍ബ്ബാനയ്ക്കു ശേഷം ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ,പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പന പ്രകാരം കത്തീഡ്രല്‍ പ്രഖ്യാപനം നടത്തും. സഭയിലെ അഭി മേത്രാപ്പോലിത്താമാരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കന്‍മാരും വി കുര്‍ബ്ബാനയിലും തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തിലും പങ്കെടുക്കും. ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന കത്തീഡ്രല്‍ പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ക്കായി 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ചരിത്ര വഴികളിലൂടെ
യേശുക്രിസ്തുവിന്റെ ജന്മസമയത്ത് ആകാശത്തു പ്രത്യക്ഷപ്പെട്ട ദിവ്യനക്ഷത്രത്തെ പിന്തുടര്‍ന്നുചെന്ന് പൊന്നും, മീറയും, കുന്തിരക്കവും, കാഴ്ചവച്ച മൂന്നു ജ്ഞാനികളിലൊരാള്‍ ഭാരതീയനായിരുന്നുവെന്ന് പ്രസിദ്ധമാണല്ലോ. ആ ആള്‍ പിറവത്ത് നിന്നായിരുന്നുവെന്ന് ഐതിഹ്യമുണ്ട്. യേശുവിന്റെ ജനനത്തെ സൂചിപ്പിക്കുന്ന 'പിറവി'കണ്ട രാജാക്കളുടെ നാട് ലോപിച്ചാണ് 'പിറവം' ആയതെന്നും, കുന്നിന്‍ പുറത്തിരിക്കുന്ന പള്ളിയുടെ സ്ഥാനത്തെ പരാമര്‍ശിക്കുന്ന 'വ്രത്ത്' എന്ന വാക്കാണ് പിറവമായി രൂപാന്തരപ്പെട്ടതെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്.
പിറവത്ത് പതിനൊന്നു ക്രൈസ്തവദേവാലയങ്ങളും എട്ടു ക്ഷേത്രങ്ങളുമുണ്ട്. പുരാതനവും പ്രസിദ്ധവുമായ പിറവം വലിയപള്ളി പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ ക്രിസ്ത്വാബ്ദം അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതാണെന്ന് ചരിത്രം. പള്ളിയോടു ചേര്‍ന്നു തന്നയാണ് പിഷാരുകോവില്‍ ദേവിക്ഷേത്രവും. ഒരേപുരയിടത്തില്‍ തന്നെ പള്ളിയും ക്ഷേത്രവും സ്ഥിതിചെയ്യുന്നത് അത്യപൂര്‍വ്വമാണ്. പിറവത്തെ ജനങ്ങളുടെ മതസൌഹാര്‍ദ്ദ പ്രതീകമാണിത്. കീര്‍ത്തികേട്ട പാഴൂര്‍കണിയാന്‍മാരുടെ പടിപ്പുര പിറവത്താണ്.
Tuesday, April 10, 2012
ജെ .എസ്. എസ്. വി.ബി എസ് ആരംഭിച്ചു
മണര്‍കാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ ജെ .എസ്. എസ്. വി.ബി എസ് ആരംഭിച്ചു.കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ Adv .ഫില്സണ്‍ മാത്യൂസ് ജെ .എസ്. വി ബി എസ് ഉദ്ഘാടനം ചെയ്തു.വികാരി വന്ദ്യ ഇ ടി കുര്യക്കോസ് കോര്‍ എപ്പിസ്കോപ്പ, ജെ .എസ്. എസ്. വി.ബി എസ് പതാക ഉയര്‍ത്തി .
കുണ്ടറ സെന്റ് മേരീസ് യാക്കോബായ കത്തീദ്രലില്‍ ജെ .എസ്. എസ്. വി.ബി എസ് ആരംഭിച്ചു .ഏപ്രില്‍ ഒമ്പതാം തീയതി രാവിലെ വികാരി ഫാ.ജോര്‍ജ്ജ് പെരുംപട്ടെത്ത് ജെ .എസ്. എസ്. വി.ബി എസ് പതാക ഉയര്‍ത്തി കൊണ്ട് ഉത്ഘാടനം ചെയ്തു .കൂടാരത്തില്‍ പാര്‍ക്ക ( സങ്കീ 15 :1) എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഈ വര്‍ഷത്തെ ജെ .എസ് വി.ബി.എസ് പതിനഞ്ചാം തീയതി സമാപിക്കും രാവിലെ 8.30 മുതല്‍ വൈകിട്ട് 3. 30 വരെയാണ് ക്ലാസ്.
കൊല്ലം ; മുഖത്തല സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ JSVBS ഇടവക വികാരിയും സണ്ടേ സ്കൂള്‍ കൊല്ലം ഭദ്രാസന ഡയറക്ടറുമായ റെവ.ഫാ. സാബു സാമുവേല്‍ പതാക ഉയര്‍ത്തി ഉത്ഘാടനം ചെയ്യുന്നു ,റെവ.ഫാ. അരുണ്‍ സി. എബ്രഹാം ,റെവ. ഡീ. ജോസഫ്
സ്റ്റീഫന്‍സ് എന്നിവര്‍ സമീപം.
Sunday, April 8, 2012
ഈസ്റ്റെര്‍ ആശംസകള്‍ ...
മാനവരാശിയെ
പാപത്തിന്റെ കരങ്ങളില്‍ നിന്നും മോചിപ്പിച്ച് മോക്ഷത്തിന്റെ വഴി
കാണിച്ചു തന്ന നിത്യരകഷകന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്മരണകള്‍
ഉണര്‍ത്തി വീണ്ടും ഒരു ഉയിര്‍പ്പ് തിരുന്നാള്‍ ..
ഈസ്റ്റെര്‍
കുരിശില്‍ തറയ്ക്കപ്പെട്ടു
മരിച്ചതിന്റെ മൂന്നാം നാള്‍ യേശുക്രിസ്തു മരണത്തെ ജയിച്ച്
ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയാണ് ക്രിസ്താനികള്‍ ഈസ്റ്റര്‍ ആയി
ആചരിക്കുന്നത്. ദുഃഖവെള്ളിയാഴ്ചയ്ക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്
ഈസ്റ്റര്‍ ആഘോഷിക്കുന്നത്. അമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന
നോമ്പാചണത്തിന്റെ (lent) അവസാനവും ഈസ്റ്റര്‍ ദിനത്തിലാണ്.വര്‍ഷം തോറും
നിശ്ചിത തീയതിയില്‍ ആഘോഷിക്കുന്നതിനു പകരം ചില പ്രത്യേക മാനദണ്ഡങ്ങള്‍
വച്ചു കണക്കാക്കപ്പെടുന്ന ഒരു ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആചരിക്കുന്നത്.
അതിനാല്‍ ഇത് മാറ്റപ്പെരുന്നാള്‍ (moveable feasts) എന്ന
വിഭാഗത്തില്‍ പെടുന്നു. മാര്‍ച്ച് 21 നോ അതിനു ശേഷമോ വരുന്ന പൌര്‍ണ്ണമി
(full moon) നാളിനു ശേഷമുള്ള ആദ്യത്തെ ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആയി
ആചരിക്കുന്നത്. അതായത് മാര്‍ച്ച് 22 നും ഏപ്രില്‍ 25 നും ഇടയില്‍
വരുന്ന ഞായറാഴ്ച്ച. ആദ്യ കാലങ്ങളില്‍ ഈസ്റ്റര്‍ ആഘോഷിച്ചിരുന്നത്
ഇന്നത്തെപ്പോലെ ഞായറാഴ്ചയായിരുന്നില്ല. റോമന്‍ ചക്രവര്‍ത്തിയായ
കോണ്‍സ്റ്റാന്റിന്‍ ആണ്, എ.ഡി. 325 ല്‍ ഈസ്റ്റെര്‍ ആഘോഷം ഞായറാഴ്ചയായി
തീരുമാനിച്ചത്. വസന്തക്കാലത്തിലെ ആദ്യപൂര്‍ണ്ണചന്ദ്രനുശേഷം വരുന്ന
ഞായറാഴ്ച, കോണ്‍സ്റ്റാന്റിന്‍ ചക്രവര്‍ത്തി ഈസ്റ്ററായി
പ്രഖ്യാപിക്കുകയായിരുന്നു.
ഓശാന
ഞായറോടു കൂടി ക്രൈസ്തവര്‍ വിശുദ്ധവാരം ആരംഭിക്കുകയാണ്. തുടര്‍ന്നുള്ള
ഒരാഴ്ച തീവ്ര നോമ്പിന്റെയും, പീഡാസഹന ഓര്‍മ്മാചരണത്തിന്റെയും പുണ്യ
ദിവസങ്ങളാണ്. പെസഹാ വ്യാഴാഴ്ചയും, ദു:ഖവെള്ളിയും, ഈസ്‌റ്ററും ഓരോ
ക്രൈസ്തവനും ഏറെ പ്രാധാന്യമുള്ളതാണ്.
Saturday, April 7, 2012
ഉയിര്‍പ്പ് പെരുന്നാള്‍ പ്രഭയില്‍ പിറവം വലിയ പള്ളി.
പിറവം: വലിയ നോമ്പിന്റെയും പീഡാനു
ഭവത്തിന്റെയും പരിസമാപ്തികുറിച്ച് ഉയിര്‍പ്പ് പെരുന്നാളിന്റെ നിറവില്‍
പിറവം വലിയ പള്ളി. ആഘോഷത്തിന്റെയും പങ്കുവെക്കലിന്റെയും ഈ സമയത്ത് വിശുദ്ധ
രാജാക്കളുടെ സന്നിധിയില്‍ പൈതല്‍ ഊട്ടു നടത്തി അനുഗ്രഹം പ്രാപിക്കാനായി
ആയിരങ്ങളാണ് പിറവം പള്ളിയിലേക്ക് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നത്.ശനിയാഴ്ച രാവിലെ തന്നെ
പള്ളിയിലേക്ക് ഭക്തജന പ്രവാഹം ആരംഭിച്ചിരുന്നു.ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ
ഏകമനസോടെ, പ്രാര്‍ഥനയോടെ നേര്‍ച്ചകാഴച്ചകളുമായി വിശ്വാസികള്‍ ഈ പരിശുദ്ധ
ദൈവാലയത്തിലേക്കു എത്തിച്ചേരുന്നു.
അത്ഭുതങ്ങളുടെയും
അനുഗ്രഹങ്ങളുടെയും കലവറയായ പിറവം വലിയ പള്ളിയെന്നറിയപ്പെടുന്ന സെന്റ്
മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഉയിര്‍പ്പ്
പെരുന്നാളിനോടനുബന്ധിച്ചു ലോകത്ത് ഏറ്റവും കൂടുതല്‍ പൈതല്‍ ഊട്ടു നേര്‍ച്ച
നടക്കുന്ന ദൈവാലയമാണ്.
രണ്ടു
സഹസ്രാബ്ദം മുന്‍പ് യേശുദേവന്റെ ജനനത്തോടെ പിറവിയെടുത്ത ഈ ദൈവാലയം
പകര്‍ന്നു നല്‍കുന്ന ആത്മീയ അനുഗ്രഹത്തിന്റെ ദീപനാളങ്ങള്‍ അഗ്നി പകരുന്ന
അടുപ്പുകളില്‍ വെചോരുക്കുന്ന പൈതല്‍ നേര്‍ച്ച കര്‍ത്താവിന്റെ
തിരുവത്താഴത്തെ അനുസ്മരിപ്പിക്കുന്നു.നൊയെമ്പെടുത്താണ് 12
പൈതങ്ങള്‍ക്കും പുരോഹിതനും വേണ്ട ഭക്ഷണ വിഭവങ്ങള്‍ തയാറാക്കുക.
അപ്പം,പഴം,പിടി,കോഴിയിറച്ചി,മീന്‍, ചോറ് തുടങ്ങി വിഭവ സമൃദ്ധമായ നേര്‍ച്ച
സദ്യ തൂശനിലയില്‍ വിളംമ്പിയാണ് പൈതങ്ങള്‍ക്ക് നല്‍കുക.
ശ്രേഷ്ഠ
കാതോലിക്കാബാവ തന്റെ ചെറുപ്പകാലത്ത് പിറവം പള്ളിയില്‍ പൈതല്‍
നേര്‍ച്ചയില്‍ പങ്കെടുത്തത് അനുസ്മരിക്കുന്നത് ഇങ്ങനെയാണ്. "അറുപതു
വര്‍ഷങ്ങള്‍ക്കു മുന്‍പ് നെച്ചൂര്‍ കടത്തുകടന്നു പിറവം പള്ളിയിലെത്തി
പൈതല്‍ ഊട്ടു നടത്താനോരിങ്ങുമ്പോള്‍ പള്ളിയിലോ പരിസരത്തോ അതിനുള്ള സ്ഥലം
ലഭിക്കാറില്ല.അല്‍പ്പം അകലെയുള്ള പാടത്ത് വച്ച് നേര്‍ച്ച കഴിച്ചു
മടങ്ങുകയായിരുന്നു പതിവ്. ഊര്‍ശലേമില്‍ ഉത്സവകാലത്ത് യഹൂദന്മാര്‍ വഴിപാടു
കഴിക്കാന്‍ പോകുന്നതുമായി ഈ യാത്രയെ ഞാന്‍ സാമ്യപ്പെടുത്തി
ചിന്തിക്കാറുണ്ട്. ഇത് തലമുറ തലമുറയായി ചട്ടമായിരിക്കണമെന്നു ലേഖ്യ
പുസ്തകത്തില്‍ പറയുന്നുമുണ്ട്. അങ്ങനെ ഈ മഹാ പരിശുദ്ധ സ്ഥലം നോമ്പ്
വീടുന്ന കാലത്ത് മറ്റൊരു ഊര്‍ശലേമായി മാറുകയാണ്. യഹൂദന്മാരുടെ
രക്ഷാകേന്ദ്രമായ ഊര്‍ശലേം ദൈവാലയത്തിന്റെ അതെ പ്രതീതിയാണ് പൈതല്‍
നേര്‍ച്ചയുടെ സമയത്ത് പിറവം വലിയ പള്ളിയില്‍ അനുഭവപെട്ടിട്ടുള്ളത്." മലങ്കര
സഭയ്ക്കാകമാനം അഭിമാനഗോപുരമായി പരിലസിക്കുന്ന പുണ്ണ്യ പുരാതന ദൈവാലയമാണ്
പിറവം വലിയ പള്ളി. പിറവത്ത് രാജാക്കളുടെ പള്ളിയെന്നും രാജക്കളുടെ
നടയെന്നുമൊക്കെ വിളികൊള്ളുന്ന ഈ പരിശുദ്ധ ദൈവാലയം വിശുദ്ധ ദൈവമാതാവിന്റെ
നാമത്തിലാണ് നിലകൊള്ളുന്നത്.ഉയിര്‍പ്പ് ശുശ്രൂക്ഷകള്‍ക്ക് വികാരി വന്ദ്യ
സൈമണ്‍ ചെല്ലിക്കാട്ടില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. റവ.ഫാ സ്കറിയ
വട്ടക്കാട്ടില്‍,റവ.ഫാ റോയി മാത്യു മേപ്പാടം എന്നിവര്‍
സഹകാര്‍മികരായിരിക്കും.
Friday, April 6, 2012
ലോകമെങ്ങും ഇന്ന് ക്രൈസ്‌തവര്‍ ദുഖവെള്ളി ആചരിച്ചു.
ലോകമെങ്ങും ഇന്ന് ക്രൈസ്‌തവര്‍ ദുഖവെള്ളി ആചരിച്ചു.യഹൂദ പ്രമാണിമാര്‍ യേശുവിനെ കുരിശില്‍ത്തറച്ച് കൊന്ന ദിവസമാണ് ഇന്ന്. പാശ്‌ചാത്യ നാടുകളില്‍ ഈ ദിനം 'ഗുഡ്‌ഫ്രൈഡേ' എന്ന പേരിലാണ് അറിയപ്പെടുന്നത്. യേശു മരണത്തിലൂടെ ലോക ജനതയെ രക്ഷിച്ച 'നല്ലദിനം' എന്ന അര്‍ത്ഥത്തിലാണ് മലയാളത്തിലെ ദുഖവെള്ളി യൂറോപ്പില്‍ ഗുഡ്‌ഫ്രൈഡേ ആയി മാറിയത്.
യഹൂദ മതമേധാവിത്വത്തിനും ദുഷ്‌പ്രഭത്വത്തിനുമെതിരേ നിരന്തരമായി ശബ്‌ദിച്ചതായിരുന്നു യേശുക്രിസ്‌തുവിനെ ഇല്ലായ്‌മ ചെയ്യാന്‍ യഹുദ ഭരണ നേതൃത്വം തീരുമാനമെടുക്കാന്‍ പാവങ്ങളും പാര്‍ശ്വവത്‌കൃതരുമായ സമൂഹങ്ങള്‍ ഒന്നാകെ യേശുവിന്റെ പിന്നില്‍ അണിനിരക്കുന്നുവെന്ന തിരിച്ചറിവ് ഭരണകൂടങ്ങളെ ഭയപ്പെടുത്തി. ജറുസലേം ദേവാലയത്തിലേക്ക് യേശു നടത്തിയ രാജകീയ യാത്ര ഭരണ നേതൃത്വത്തെ ഞെട്ടിച്ചു. ഓശാന ഞായര്‍ എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്ന പ്രസ്‌തുത ദിവസം യേശുവിന്റെ പിന്നില്‍ അണിനിരന്ന ആയിരങ്ങളുടെ ഉള്ളില്‍ നിന്നും ഉയര്‍ന്ന ഓശാന വിളികളും ഭരണകൂടത്തിനെതിരായ മുദ്രാവാക്യങ്ങളും ഉടനൊരു നടപടിക്ക് രാജാക്കന്മാരെ പ്രേരിപ്പിച്ചു. ഓശാന ഞായര്‍ കഴിഞ്ഞ് അഞ്ചാം ദിവസം അവര്‍ യേശുവിനെ കുരിശില്‍ത്തറച്ചു കൊന്നു. തങ്ങള്‍ക്കെതിരായ വിപ്ലവത്തിന്റെ കാതടപ്പന്‍ ശബ്‌ദത്തെ അങ്ങനെ ഇല്ലായ്‌മ ചെയ്‌തു.
Thursday, April 5, 2012
തിരുവത്താഴത്തിന്‍റെ ഓര്‍മ്മകളില്‍
ക്രൈസ്തവര്‍ ഭക്തിപൂര്‍വ്വം പെസഹ വ്യാഴം ആചരിക്കുന്നു. യേശു ക്രിസ്തു ശിഷ്യന്മാര്‍ക്കൊപ്പം നടത്തിയ അവസാനത്തെ അത്താഴത്തിന്‍റെ സ്മരണയ്ക്കായാണ് പെസഹ വ്യാഴം ആചരിക്കുന്നത്.
ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും ആരാധനയും നടക്കും. ചടങ്ങുകള്‍ അര്‍ദ്ധരാത്രി വരെ നീളും. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.
തിരുവത്താഴത്തിന്‍റെ ഓര്‍മ്മകളില്‍
യേശു ജറുസലെമിലേക്കു യാത്രയായി. യേശുവിനെ ബഹുമാനിക്കാന്‍ ജനങ്ങള്‍ വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചു. വയലില്‍ നിന്നും പച്ചിലക്കൊമ്പുകള്‍ മുറിച്ചു നിരത്തി. അവന്‍െറ മുമ്പിലും പിമ്പിലും നിന്നിരുന്നവര്‍ വിളിച്ചു പറഞ്ഞു;
ഹോസാന, കര്‍ത്താവിന്‍െറ നാമത്തില്‍ വരുന്നവന്‍. അനുഗൃഹീതന്‍! അത്യുന്നതങ്ങളില്‍ ഹോസാന! (മര്‍ക്കോ 11: 1-10)
പെസഹാ ദിനത്തില്‍ യേശു ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിനിരുന്നു. യേശു അരുളി ചെയ്തു: ''ദൈവരാജ്യം വരുന്നതുവരെ ഇനി ഞാന്‍ പെസഹാ ഭക്ഷിക്കുകയില്ല""
തുടര്‍ന്ന് യേശു അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രം ചൊല്ലി അപ്പം മുറിച്ച് ശിഷ്യന്മാര്‍ക്കു നല്‍കി. യേശു പറഞ്ഞു: ''വാങ്ങി ഭക്ഷിക്കുവിന്‍. ഇതു നിങ്ങള്‍ക്കു വേണ്ടി അര്‍പ്പിക്കപ്പെടുന്ന എന്‍െറ ശരീരമാകുന്നു...'' (ലൂക്കാ 22: 7-20)
ക്രൈസ്തവരുടെ വിശുദ്ധവും ത്യാഗനിര്‍ഭരവുമായ ആഘോഷമാണ് പെസഹ. ക്രിസ്തുവിന്‍െറ അവസാനത്തെ അത്താഴ ദിനത്തിന്‍െറ പുണ്യസ്മരണ ലോകമാകമാനമുള്ള ക്രിസ്തുമതവിശ്വാസികള്‍ ഈ ദിവസത്തില്‍ പുതുക്കുന്നു.
Subscribe to:
Posts (Atom)
Recent Posts
കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍
കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.
SYRIAC PORTALS
• Syriac Orthodox Resources
• Syriac Christianity
• Theeram
• Jacobite Syrian Church
• JSC Foreign Affairs
• MJSSA (Sunday School Association)
• MGJSM (Students Movement)
• JSCYA (Youth Association)
• Evangelical Association
• St. Paul's Mission
• Mor Gregorian Centre
• Honnavar Mission
• Niranam Diocese
• Knanaya Diocese
• Kandanad Diocese
• Kochi Diocese
• Kottayam Diocese
• Malankara















.jpg)



.jpg)






